EDAPPAL
ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു
എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച് സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസും ബി.ജെ.പി യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.