KERALA
വർക്കല എസ്.എൻ കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം; വിദ്യാർഥിനിക്ക് പരിക്ക്.
വർക്കല എസ്.എൻ കോളജിൽ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോളജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാർഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർഥിനിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട കാർ മറ്റു വാഹനങ്ങളിലും ഇടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനമോടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.