എടപ്പാൾ : ബാലസംഘം എടപ്പാൾ ഏരിയ വേനൽതുമ്പി കലാജാഥയുടെ സെലക്ഷൻ ക്യാമ്പ് എടപ്പാൾ അംശകച്ചേരിയിൽ നടന്നു. ബാലസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ആദിയ സിലിയ ഉദ്ഘാടനം ചെയ്തു. ബാലസംഘം എടപ്പാൾ ഏരിയ പ്രസിഡന്റ് അനാമിക അധ്യക്ഷയായി. തെരെഞ്ഞെടുത്ത ആൺകുട്ടികളും പെൺകുട്ടികളും അടങ്ങിയ 16 കുട്ടികൾ മെയ് 1 മുതൽ 6 വരെ നന്നംമുക്ക് ഗ്രാമോദ്ധാരണം സ്കൂളിൽ നടക്കുന്ന ഏരിയ പരിശീലന ക്യാമ്പിലും തുടർന്ന് നടക്കുന്ന കലാജാഥയിലും പങ്കെടുക്കും. ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്, ഏരിയ സെക്രട്ടറി രേവതി, കൺവീനർ ടി കെ സൂരജ്, കോർഡിനേറ്റർ പ്രബീഷ്, ജോയിന്റ് കൺവീനർ ജിതേഷ്, സുബ്രു തവനൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.