CHANGARAMKULAM

വൃക്ക മാറ്റിവെക്കാൻ സഹായം തേടുന്ന പ്രമോദിന് ഒരു ദിവസത്തെ കളക്ഷൻ സമ്മാനിച്ച് ആതിര സുരേഷ്.

ചങ്ങരംകുളം: വൃക്ക മാറ്റിവെക്കാൻ സഹായം തേടുന്ന പ്രമോദിന് ഒരു ദിവസത്തെ കളക്ഷൻ സമ്മാനിച്ച് ആതിര സുരേഷ് എന്ന ഓട്ടോ ഡ്രൈവറുടെ മഹനീയ മാതൃക.ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്ന പൂക്കരത്തറ സ്വദേശിയായ പ്രമോദിന്റെ ചികിത്സ സഹായ നിധിയിലേക്കാണ് ചങ്ങരംകുളത്തെ ഓട്ടോ ഡ്രൈവറും ജീവകാരുണ്യ പ്രവർത്തകനുമായ ആതിര സുരേഷ് ഒരു ദിവസത്തെ കളക്ഷൻ സമ്മാനിച്ചത്.ഇന്നത്തെ ഓട്ടം ചികിത്സ സഹായത്തിനാണെന്നറിഞ്ഞതോടെ പലരും അകമഴിഞ്ഞ് സഹായിക്കുകയും പതിവിലും കൂടുതൽ കളക്ഷൻ ലഭിക്കുകയും ചെയ്തതായി സുരേഷ് പറഞ്ഞു.ഇന്ധന പൈസ അടക്കം കളക്ഷൻ തുക 2500 രൂപ കമ്മിറ്റി അംഗം കൂടിയായ അജി കോലളമ്പിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button