EDAPPAL

ചങ്ങരംകുളം കുറ്റിപ്പാല റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചു.

കക്കിടിപ്പുറം: ചങ്ങരംകുളം കുറ്റിപ്പാല റോഡ്
നവീകരണ പ്രവർത്തി ആരംഭിച്ചു. 2020-21 ൽ,സ്പീക്കർ ആയിരുന്ന പി ശ്രീരാമകൃഷ്ണനാണ് ഫണ്ട്
അനുവദിച്ചത്. 6.65 കോടിയാണ്
അടങ്കൽ.പൊന്നാനി തവനൂർ മണ്ഡലങ്ങളിൽ
ഉൾപ്പെടുന്ന ആറര കിലോമീറ്റർ ആണ്
നവികരിക്കുന്നത്.നിയമ സഭാ തിരഞ്ഞെടുപ്പും മറ്റു
ചില സങ്കേതിക പ്രശ്നങ്ങളിൽ തടസ്സപ്പെട്ടിരുന്ന
പ്രവർത്തി എംഎൽഎ പി നന്ദകുമാറിന്റെ
അടിയന്തിര ഇടപെടലാണ് സാങ്കേതിക അനുമതി
വേഗത്തിൽ ലഭ്യമാക്കിയത്.മാന്തടം മുതൽ
മാമാണിപ്പടി വരെയുള്ള റോഡും ഇതിന്റെ ഭാഗമായി
റബ്ബറൈസ്ഡ് ചെയ്യും. ഇതോടെ പൊന്നാനി
നിയോജകമണ്ഡലത്തിലെ മുഴുവൻ പി ഡബ്ലിയു ഡി റോഡുകളും റബ്ബറൈസ്ഡ് ആകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button