BREAKING NEWSEDAPPALKERALALATEST NEWSPUBLIC INFORMATIONSocialTRENDINGUPDATES

ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

എടപ്പാൾ:* ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ് വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികളും അധ്യാപകരും ഒന്നിച്ചാണ് ആഘോഷത്തിൽ പങ്കെടുത്തത്.

പൂക്കളമൽസരം, പുലിക്കളി, ചെണ്ടമേളം എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ഓണപ്പാട്ട്, ഉറിയടി, കസേരകളി, സുന്ദരിക്ക് പൊട്ടുകുത്തൽ, വടംവലി തുടങ്ങിയ പരമ്പരാഗത മത്സരങ്ങളും വിവിധ പ്രദർശനങ്ങളും സംഘടിപ്പിച്ചു.ഐഡിയൽ സ്ഥാപനങ്ങളുടെ സി ഇ ഒ മജീദ് ഐഡിയൽ ഓണ സന്ദേശം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, സീനിയർ പ്രിൻസിപ്പാൾ ഡോ: ഫിറോസ് , ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ,ബിന്ദു പ്രകാശ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ചിത്ര ഹരിദാസ്, ഉഷ കൃഷ്ണകുമാർ, അഭിലാഷ് ശങ്കർ, ബിന്ദു മോഹൻ, പി.വി. സിന്ധു, വിജയാനന്ദ് എന്നിവർ വിവിധ വിഭാഗങ്ങളിലെ പരിപാടികൾക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button