EDAPPALLocal news
വിവിധ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു
എടപ്പാൾ: കോലത്ര പുതിയ ഭഗവതി ക്ഷേത്രത്തിൽ വിഷു ദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജയും ഗുരുതിയും നടത്തി. ക്ഷേത്രം തന്ത്രി പോർക്കളം വടക്കേടത്ത് മന നാരായണൻ നമ്പൂതിരി ക്ഷേത്ര മേൽശാന്തി രാമൻ ഇളയത് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. BAMS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ:അർച്ചന നാഥ് ടി.പിക്കും സിവിൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അപർണ ടി.പിക്കും വർഷ ടി.പിക്കും ഉപഹാരം നൽകി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് വി.പി ഗോപാലൻ.സെക്രട്ടറി കെ.പി ചന്ദ്രൻ ,ഓഡിറ്റർ കെ.വാസു ട്രഷറർ ടി.പി സുരേന്ദ്രൻ .കെ .പി പ്രദീപ് എം പി രതീഷ് എന്നിവർ നേതൃത്വം നൽകി.
