CHANGARAMKULAMLocal news
പി കെ ജയരാജന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ചങ്ങരംകുളം:പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പി കെ ജയരാജൻ കവിതാ സമാഹാരം പ്രകാശനം ചെയ്തു. പുക സെക്രട്ടറി സോമൻ ചെത്ത് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.ഡോ വി മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.പുകസ സംസ്ഥാന സെക്രട്ടറി പ്രൊഫ.എം എം നാരായണൻ ആലങ്കോട് ലീലാകൃഷ്ണന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.
ഡോ ഇ. എം സൂരജ,പി പി വാസുദേവൻ,പിബി ഋഷികേശൻ,ഹരിയാനന്ദ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രകാശനച്ചടങ്ങിൽ ബ്ലോക് മെമ്പറും ഗായകനുമായ ടി രാമദാസിന്റെ നേതൃത്വത്തിൽ പാടിപ്പതിഞ്ഞ ഗാനങ്ങളുടെ ആലാപനം നടന്നു. കാണി സിനിമാ ഹാളിൽ നടന്ന ചടങ്ങിന് പുകസ എക്സിക്യുട്ടീവ്
അംഗം ടിഎ പ്രഭാകരൻ നന്ദി അറിയിച്ചു.