Local newsMALAPPURAM

മലപ്പുറത്ത് വീടിന്റെ ഗ്രിൽ കുത്തിതുറന്ന് വൻമോഷണം

മലപ്പുറം: പുത്തനത്താണി ചന്ദനക്കാവ് ക്ഷേത്രത്തിന് സമീപം കാഞ്ഞിരി ഉണ്ണികൃഷ്ണൻ ക്ഷേത്രം ജീവനക്കാരൻ മിനി രണ്ട് മക്കൾ അമ്മ എന്നിവർ വൈകീട്ട് 7.30 ന് തിരുന്നാവായ സ്വന്തം വീട്ടിലേക്ക് പോയി. വൈകുന്നേരം 6 മണിക്ക് തിരിച്ചെത്തി ബാക്കിലെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ച ശേഷം അകത്തെ വാതിലുകൾ തകർത്ത് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ച മുപ്പത്തി അഞ്ച് പവൻ സ്വർണ്ണം മോഷണം പോയത്ത് അറിയുന്നത്.

തുടർന്ന് കൽപകഞ്ചേരി പോലീസിൽ വിവരം അറീയിക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത മോഷ്ടാവ് താഴെത്തെ നിലയിലെ മുഴുവൻ ഡോറുകളും തകർത്ത ത്താണ് മോഷണം നടത്തിയത്. മകളുടെ വിവാഹത്തിനായി അലമാരയിൽ സൂക്ഷിച്ച 35 പവൻ സ്വർണ്ണാഭരണവും അര ലക്ഷം രൂപയുമാണ് നഷ്ട്ടപെട്ടത്.

കൂടാതെ വിഷുവിന് കണികാണാനായി ഓട്ടുരുളിയിൽ വെച്ച മോതിരവും കവർന്നു ബൈറ്റ് കിടപ്പ് മുറികളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും വലിച്ച് വാരിയിട്ട നിലയിലാണ്. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്ക്വാഡിലെ ചാർളി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്നു.

അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന് സമീപം നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് വന്നത് എന്നാണ് സൂചന, മോഷ്ടാവ് ഉപയോഗിച്ച മഴുവിൽ നിന്നും മണം പിടിച്ച നായ ക്ഷേത്രവളപ്പിലൂടെ തിരുന്നാവായ റോഡിലെ ചന്ദനക്കാവ് അങ്ങാടിയിലെ കടവരാന്തവരെ ഓടി നിന്നു. ഇതു വഴിയാണ് മോഷണം നടത്തി രക്ഷപ്പെട്ടതെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button