CHANGARAMKULAM

പരീക്ഷണങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് മാതൃകാ ജീവിതം നയിക്കാൻ വിശ്വാസി സമൂഹം തയ്യാറാവണം_ പേരോട് അബ്ദുറഹ്‌മാൻ സഖാഫി

ചങ്ങരംകുളം : ലോകം അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സൃഷ്ടാവിൻ്റെ സന്ദേശങ്ങളിൽ നിന്ന് പാഠമുൾകൊണ്ട് സമൂഹം മാതൃകാ ജീവിതം നയിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി പ്രസ്ഥാവിച്ചു. പ്രമുഖ സൂഫിവര്യനും പ്രശസ്ത പണ്ഡിതനുമായിരുന്ന താജുൽ അസ്‌ഫിയ ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ നടന്ന പരിപാടികൾ കെ. സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.
അബ്ദുള്ളക്കുട്ടി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. സയ്യിദ് അൻവർ സദാത്ത് സഅദി, സയ്യിദ് ആറ്റക്കോയ തങ്ങൾ മൂന്നാക്കൽ, സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി, വി വി അബ്ദുറസാഖ് ഫൈസി മാണൂർ, കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം, അബ്‌ദുറഷീദ് അൽ ഖാസിമി നീലിയാട്, ഇ വി അബ്ദുറഹ്മാൻ ഹാജി, വാരിയത്ത് മുഹമ്മദലി അൻവരി, അബ്ദുസ്സലാം സഅദി, കെ.പി ബഷീർ ബാഖവി, കെ.വി അഷ്‌റഫ് സഅദി, പി.പി മുഹമ്മദ് ഹാജി ആലംകോട്, നൗഫൽ നീലിയാട്, മുഹമ്മദലി കൂറ്റനാട്, ഉമർ സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button