ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു
പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച് മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു. സാമൂഹ്യ നീതി, സ്വാതന്ത്ര്യം, സമത്വം,സാഹോദര്യം, ജനാധിപത്യം, ഭരണഘടനയിലുള്ള വിശ്വാസം എന്നീ തത്വങ്ങളിൽ അധിഷ്ഠിതമായി ഇന്ത്യക്ക് വേണ്ടി അംബേദ്കറുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ഭരണഘടനയാണ് നമ്മുടെ നാടിന്റെ നട്ടെല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം ഹാജി കെ എം മുഹമ്മദ് കാസിം കോയ പറഞ്ഞു.അദ്ദേഹം വിഭാവനം ചെയ്ത മൂല്യങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കേണ്ട കലത്താണ് നമ്മൾ ജീവിക്കുന്നത്. നിതിൻ രാജിന്റെ മരണം പോലും സംഭവിച്ചത് അദ്ദേഹം തീർത്തും നിരാകരിച്ച ജാതീയത ഇപ്പോഴും തൂത്ത് കളയാൻ ചിലർ ഒരുക്കമല്ലാത്തത് കൊണ്ടാണെന്നതും ഈ അനുസ്മരണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
റഫീഖ് സഅദി, ഹാഫിസ് അനസ് അദനി, ഉസ്മാൻ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു