THRISSUR

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം


തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അന്തിക്കാട് ആലിന് കിഴക്ക് കോൾപ്പാടം റോഡിൽ പൂക്കാട്ട് അശ്വിൻ (കുഞ്ഞൻ – 23) കണ്ടശ്ശാംകടവ് മാമ്പുള്ളി തയ്യിൽ വിഷ്‌ണു (20) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച‌ രാത്രി 10.30-നാണ് അപകടം.യുവാക്കൾ സഞ്ചരിച്ച ബൈക്ക് മാങ്ങാട്ടുകര സബ് റോഡിന് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബൈക്ക് മറ്റൊരു സൈക്കിളിലും ഇടിച്ചിരുന്നു. ഇദ്ദേഹത്തിനും നിസ്സാര പരിക്കുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടം. പരിസരവാസികളും യാത്രക്കാരും ചേർന്ന് ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്വിൻ തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയിലെജീവനക്കാരനാണ്. പിതാവ്: രാജൻ. മാതാവ്: ഉഷ. സഹോദരങ്ങൾ: അരുൺ, അഷിൻ,വിഷ്‌ണുവിൻ്റെ പിതാവ്: ഷാജു. മാതാവ്: നിഷ. ജിഷ്ണു‌ ഇരട്ടസഹോദരനാണ്. രണ്ടുപേരുടെയും സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്‌ച വൈകീട്ട് നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button