CHANGARAMKULAM
പാവിട്ടപ്പുറത്ത് വാഹനാപകടം, രണ്ട് പേർക്ക് പരുക്ക്
ചങ്ങരംകുളം: പവിട്ടപ്പുറം സെന്ററിൽ കാറും, മോട്ടോർ സൈക്കിളും ഇടിച്ചു അപകടം. അപകടത്തിൽ ബൈക്ക് യാത്രികരായ ഒതാളൂർ സ്വദേശികളായ വാസുദേവൻ, ശോഭന എന്നിവർക്ക് പരിക്കേറ്റു.പരുക്ക് പറ്റിയവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയിൽ എത്തിച്ചു. തുടർ ചികിത്സക്കായി ഇരുവരേയും കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. പെരുമ്പിലാവ് സ്വദേശി ഓടിച്ച കാർ ആയിരുന്നു ബൈക്കിൽ ഇടിച്ചത്.