EDAPPALLocal news
കൂറ്റനാട് ഇഎംഎസ്സിൽ വാഹനാപകടം ; രണ്ടു പേർക്ക് ഗുരുതര പരിക്ക്
കൂറ്റനാട് EMS കോളനി റോഡിന് മുൻവശം ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാരായ 3 പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർക്കും യാത്രക്കാരിയായ സ്ത്രീക്കും ഗുരുതര പരിക്കുണ്ട്.
കുറ്റിപ്പാല സ്വദേശികളായ കാർ യാത്രക്കാർ അമിതവേഗതയിൽ ലോറിയുടെ മുൻ വശത്ത് ഇടിക്കുകയും റോഡിന്റെ ഒരു സൈഡിലേക്ക് തെറിക്കുകയായിരുന്നു.
അപകടം പറ്റിയവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ ക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.
