Local news

വളാഞ്ചേരിയിൽ 1.68 കോടിയുടെ കുഴൽപ്പണം പിടികൂടി

വളാഞ്ചേരി : രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ഒരുകോടി അറുപത്തിയെട്ട് ലക്ഷം രൂപ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഊരകം ഒ . കെ . മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് വീട്ടിൽ മുഹമ്മദാലി (34), കുന്നത്തൊടി വീട്ടിൽ മൻസൂർ (37)എന്നിവരെ വളാഞ്ചേരി പോലീസ് പിടികൂടി.
പെരിന്തൽമണ്ണ റോഡിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനുമുൻവശത്തുനിന്നാണ് കുഴൽപ്പണം പിടികൂടിയത്.
കാറിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന് ലഭിച്ച വിവരത്തെത്തുടർന്ന് തിരൂർ ഡിവൈ . എസ്.പി. കെ. ബിജുവിന്റെ നിർദേശപ്രകാരമാണ് പരിശോധന നടന്നത്.
വളാഞ്ചേരി സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ . എസ് . ഐമാരായ ബിജു, അൻവർ, സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, ശൈലേഷ്, ആൻസർ എന്നിവരുൾപ്പെട്ട സംഘമാണ് കുഴൽപ്പണം പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button