EDAPPALLocal news

വട്ടംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ പരിപാടിക്ക് തുടക്കമായി

എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ പരിപാടിക്ക് തുടക്കമായി.പഞ്ചായത്തിൽ ഉൾപ്പെട്ട മുഴുവൻ കവലകളിലും, ഒരേ സമയം കാലത്ത് 9 മണിമുതൽ തൊഴിലുപ്പ് തൊഴിലാളികൾ,കുടുംബശ്രീ, ഹരിത കർമ സേന,പൊതു പ്രവർത്തകർ എല്ലാവരും ഒറ്റകെട്ടായി നിന്നു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.കുടുംബശ്രീയുടെ 25ആം വാർഷികം വിവാ പാലസിൽ വെച്ച് നടത്തുന്നതിന്റെയും, ജൂൺ 5 ന് പരിതസ്ഥിതി ദിനത്തിൽ 100% യൂസർ ഫീ ഹരിതകർമസേനക്ക് നൽകുന്നതിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.എല്ലാ ഞായറാഴ്ചകളിലും സ്വന്തം വീടുകൾ ശുചീ കരിച്ചുകൊണ്ട് ഡ്രൈ ഡേ ആചരിക്കുവാനും തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള അടിയന്തര യോഗം ചേരാനും തീരുമാനിച്ചു.പരിപാടിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം എടപ്പാൾ ടൗണിൽ പുരുഷോത്തമൻ മെമ്പറുടെ സാനിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു.അക്‌ബർ പനച്ചിക്കൽ (മെമ്പർ )സി ഡി എസ്, പ്രസിഡന്റ്‌ കാർ ത്യയനി,ബിന്ദു (ഹരിത കർമ സേന )വേലായുധൻ (തൊഴിലുറപ്പ് ) എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button