Local news

എസ്എസ്എൽസി,പ്ളസ്ടു വിദ്യാർത്ഥികകൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

എരമംഗലം:മാറഞ്ചേരി മൈത്രി വായനശാലയും,ഹാപ്പിനെസ്സ് എഡ്യൂക്കേഷൻ സൊല്യൂഷൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ളസ്ടു വിദ്യാർത്ഥികകൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. മാറഞ്ചേരി സൽക്കാര ഓഡിറ്റൊറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ നിർവഹിച്ചു.പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി. പ്രകാശ് ആശംസ നേർന്നു.വായനശാല പ്രസിഡന്റ് കരീം ഇല്ലത്തേൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കൗൺസിലർ റാഫി പൊന്നാനി ക്ലാസ്സിന് നേതൃത്വം നൽകി .മൈത്രി പ്രസിഡന്റ് ഖാലിദ് മംഗലത്തേൽ, വായനശാല വൈസ് പ്രസിഡന്റ് എ. ടി അലി, രക്ഷാധികാരി കവി രുദ്രൻ വാരിയത്ത്,വായനശാല ഭാരവാഹികളും,എക്സിക്യൂട്ടീവ് അംഗങ്ങളുമായ,മുജീബ് കുരിക്കൾ പറമ്പിൽ, സി. ടി. സലീം, ഷാജിമോൻ,തുടങ്ങിയവരും സന്നിഹിതരായ ചടങ്ങിൽ വായനശാല എക്സിക്യൂട്ടീവ് അംഗം എം. ടി. നജീബ് സ്വാഗതവും,ലൈബ്രറിയൻ സബിത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button