എടപ്പാളുകാർക്ക് ഇത് അഭിമാനം നിമിഷം ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ടായി എടപ്പാൾ സ്വദേശി എം.ഹനീഫ
എടപ്പാൾ: ബാംഗ്ലൂർ കേരള സമാജം പ്രസിഡണ്ടായി എടപ്പാൾ സ്വദേശി എം.ഹനീഫയെ തെരഞ്ഞെടുത്തു. ബാംഗ്ലൂരിൽ വച്ച് നടന്ന കേരളസമാജം വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബാംഗ്ലൂർ ഇന്ദിരാനഗർ കൈരളി നികേധൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മലപ്പുറം എടപ്പാൾ സ്വദേശി എം. ഹനീഫ് (പ്രസി.), റജികുമാർ (ജന.സെക്രട്ടറി), ജോർജ് തോമസ് ( ട്രഷറർ ), പി.കെ.സുധീഷ് (വൈസ് പ്രസിഡണ്ട്).ഒ.കെ. അനിൽ കുമാർ (ജേസെക്ര.), വിനു (അസി.സെക്രട്ടറി ഓർഗനൈസേഷൻ), മുരളിധരൻ (അസി.സെക്രട്ടറി കൾച്ചറൽ) എന്നിവരെയും സോണുകളുടെ ചെയർമാൻരെയും കൺവീനർമാരെയും അംഗ നിർവാഹക സമിതി അഗങ്ങളെയും തിരഞ്ഞടുത്തു.
‘കേരള സമാജം’ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുത്ത എം.ഹനീഫയെ ആദരിച്ചു
ബംഗളുരു: ‘കേരള സമാജം’ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുത്ത എ.ഐ.കെ.എം.സി.സി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് എം. ഹനീഫയെ സ്നേഹോപഹാരം നൽകി ആദരിച്ചു. ബംഗളുരു എ.ഐ.കെ.എം.സി.സി സെൻട്രൽ കമ്മറ്റി നൽകുന്ന സ്‌നേഹോപഹാരം ഡോ. ഷക്കീൽ അഹ്മദ് ഐ.എ.എസ് (മേഘാലയ ചീഫ് സെക്രട്ടറി), ഡോ. പി.സി ജാഫർ ഐ.എ.എസ് (സെക്രട്ടറി, ബഡ്ജറ്റ് & റിസോഴ്സ് ഫിനാൻസ് ഡിപ്പാർട്മെന്റ, കർണാടക) എന്നിവർ ചെർന്നു നൽകി.