തിരൂർ
എൻ എസ് എസ് യൂണിറ്റി ന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ: ഗവഃ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റി ന്റെ ആഭിമുഖ്യത്തില്‍ തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഒക്ടോബർ 25 ന് നടന്ന രക്തദാന ക്യാമ്പ് S.S.M പോളിടെക്നിയിലെ ലെ N.C.C Officer Lt. Khadar .K.A ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ശ്രീമതി രഹ്ന. എം സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വളണ്ടിയർ ആര്യ സ്വാഗതവും H.M ശ്രീ ദിനേശന് , M.P.T.A പ്രസിഡൻറ് ശ്രീമതി സറീന എന്നിവര്‍ ആശംസയും വളണ്ടിയർ ശ്രേയ നന്ദിയും അര്‍പ്പിച്ചു. 56 യൂണിറ്റ് ബ്ലഡ് ശേഖരിച്ചു നൽകി.