CHANGARAMKULAM

വാക്ക് തർക്കം: ചിയ്യാനൂരിൽ ഒരാൾക്ക് കുത്തേറ്റു

ചങ്ങരംകുളം : ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി(50)ക്കാണ് കുത്തേറ്റത്‌. തലയിൽ കുത്തേറ്റ മുഹമ്മദിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സംഭവത്തിൽ സമീപവാസിയായ കരീം(39)നെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം.വീടിന് സമീപത്ത് വച്ച് ഉണ്ടായ ചെറിയ തർക്കം പിന്നീട് കത്തി കുത്തിൽ അവസാനിക്കുകയായിരുന്നു.കരീം കത്തിയുമായി എത്തി മുഹമ്മദിൻ്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് തലയിൽ കുത്തുകയായിരുന്നുവെന്നാണ് മുഹമ്മദ് പോലീസിന് നൽകിയ മൊഴി.തലയിൽ ആഴത്തിൽ മുറിവേറ്റ് കിടന്ന മുഹമ്മദിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.പിടിയിലായ കരീം നിരവധി കേസുകളിൽ പ്രതിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button