Local news

സർവീസിൽ നിന്ന് വിരമിക്കുന്ന ടി.കെ.കമല ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി

ചാലിശ്ശേരി :31 വർഷത്തെ സുസ്ത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ടി.കെ.കമല ടീച്ചർക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഫണ്ട് വകയിരുത്തി പഞ്ചായത്ത് പൂർത്തീകരിച്ച അങ്കണവാടി നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണ ഉദ്ഘാടനവും നടന്നു.വാർഡ്‌ മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണുമായ നിഷ അജിത്കുമാറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്ത്‌ അംഗം വിജേഷ് കുട്ടൻ,തൃത്താല മുൻ എം.എൽ.എ. ടി.പി.കുഞ്ഞുണ്ണി,മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് ഫൈസൽ മാസ്റ്റർ,മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.വി.ഉമ്മർ മൗലവി,പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, അരുൺ ചന്ദ്,ടി.കെ.ബാലൻ,ബാലൻ മാസ്റ്റർ,ടി.കെ.സുബ്രഹ്മണ്യൻ, റഷീദ് പണിക്കവീട്ടിൽ,കെ. കൃഷ്ണകുമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.പി.സൗമ്യ, അങ്കണവാടി ഹെൽപ്പർ പി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button