Local newsMARANCHERY

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ” കൂടെ ” വിനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു

മറഞ്ചേരി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാറഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ മാറഞ്ചേരി കരുണ ഭവനിൽ വച്ച് വനിതാ സംരംഭകരുടെയും ജീവനക്കാരുടേയും ഒത്തുച്ചേരൽ ” കൂടെ ” വിനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പ്രസിഡൻറ് വി.കെ നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു.വീൽചെയർ ജീവിതത്തിനിടയിലും ബോട്ടിൽ ക്രാഫ്റ്റിംഗിലും വിദ്യഭ്യാസ രംഗത്തും മികച്ച മാതൃകയായ ലിയാന എൻ.കെ മുഖ്യാതിഥിയായിരുന്നു. വനിതാ വിംഗ് പ്രസിഡൻറ് ആരിഫ അധ്യക്ഷത വഹിച്ചു. സുലൈഖ റസാക്ക് ,സത്താർ അമ്പാരത്ത്, റീന ആന്റണി, റസീന ഹബീബ്, ബഷീർ, സജ്നി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button