EDAPPALGULFLocal news

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പാളയം ഖത്തർ ചാപ്റ്റർ വനിതകൾക്ക് വനിതാ വേദി മെമ്പർഷിപ് ക്യാമ്പയിൻ ടീം രൂപീകരിച്ചു

ഇടപ്പളയം ഖത്തർ:  ലോക വനിതാ ദിനം ആയ 08-03-2021 ന് ഇടപ്പാളയം പ്രവർത്തന പരിധിയിൽ പെട്ട പ്രവാസികളായ വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഖത്തർ ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിൻ ടീം വനിതകൾക്ക് മെമ്പർഷിപ് നൽകി വനിതാ വേദി രൂപീകരിച്ചു. അതിന്റെ ഭാഗമായി 08-03-2021വൈകീട്ട് തുമാമ പാർക്കിൽ വെച്ച് ഇടപ്പാളയം ഗ്ലോബൽ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുട്ടി വനിതകൾക്ക് മെമ്പർഷിപ് നൽകി ഉത്ഘാടനം നിർവഹിച്ചു .
കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ മെമ്പർഷിപ് ക്യാമ്പയിൻ പ്രതിനിധി ശ്രീ സുനീഷ് കുമാർ സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രെസിഡന്റ്‌ ശ്രീ മണികണ്ഠ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് കോഓർഡിനേറ്റർ ശ്രീ നൂറുൽ ഹഖ്, എക്സിക്യൂട്ടീവ് അംഗം ശ്രീ അബൂബക്കർ, മറ്റു വനിതാ അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും സെക്രട്ടറി ശ്രീ റഷീദ് മാണൂർ നന്ദി അറിയിക്കുകയും ചെയ്തു.
സ്ത്രീ ശാക്തീകരണം ലക്‌ഷ്യം വെച്ച് വനിതകളുടെ പ്രാധിനിത്യം ഉറപ്പ് വരുത്തുകയും അവരെ മുൻ നിരയിലേക്ക് കൊണ്ട് വരണമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button