CHANGARAMKULAM

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ചങ്ങരംകുളം :ലഹരി വേണ്ട, യുദ്ധവും വേണ്ട” എന്ന സന്ദേശവുമായി മാരത്തൺ റൺ’ സങ്കടിപ്പിച്ചു.ആരോഗ്യകരമായ നാളെയെ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെയാണ്എറവറാംകുന്ന് സാംസ്‌കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കായിക സംഗമം സംഘടിപ്പിച്ചത്.പാവിട്ടപുറത്ത് നിന്ന് തുടങ്ങി ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയം അവസാനിക്കുന്ന രീതിയിൽ 4 കിലോ മീറ്റർ ഓട്ടം ആണ് സംഘടിപ്പിച്ചിത് .പരിപാടി ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ സുബൈർ ഉദിനുപറമ്പ്,സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ഫവാസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.

​മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസും,സർട്ടിഫിക്കറ്റും, ട്രോഫിയും കൈമാറി.​ഒന്നാം സമ്മാനം നേടിയ സുജിത് ഒതളൂർ 13 മിനിറ്റ് 34 സെക്കന്റ് കൊണ്ടും,​രണ്ടാം സമ്മാനം നേടിയ യാസിൻ വടക്കാഞ്ചേരി 14മിനിറ്റ്16സെക്കന്റ് കൊണ്ടും ​മൂന്നാം സമ്മാനം നേടിയ രാമു തവനൂർ 14മിനിറ്റ് 29സെക്കന്റ് കൊണ്ടും ലക്ഷ്യത്തിലെത്തി.

അണ്ടർ 15 വിഭാഗത്തിൽ അബ്ദുൽ ഹാദി 18മിനിറ്റ്10സെക്കന്റ് കൊണ്ടും ലക്ഷ്യം കണ്ടു..​പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി .

സമാധാനത്തിനായി ഓടുക,ആരോഗ്യത്തിനായി ഓടുക, മെച്ചപ്പെട്ട നാളെയെ ലക്ഷ്യം വെച്ച് മുന്നേറുക”എന്നതാണ് ഈ വർഷത്തെ മാരത്തണിന്റെ ആപ്തവാക്യമെന്ന് സംഘാടകര്‍ പറഞ്ഞു.

70തോളം കായിക താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.സാംസ്‌കാരിക വേദി ഭാരവാഹികളായ പ്രസിഡന്റ്‌ ഹഫീസ് ടി എച്,സെക്രട്ടറി ബിലാൽ,ട്രഷറർ ജവാദ് എൻ ജെ,ഷബീഹ്. ഇ എച് , അജ്മൽ. ബി എം , ജുനൈദ് എൻ ജെ ,ഫിയാസ്. ഇ. എം, അഫ്താബ്. ഇ എസ്, ഫസീഹ്. ഇ എസ്.എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button