CHANGARAMKULAM
വേനലിന്റെ കാഠിന്യം : പറവകൾക്കായി എംഎസ്എഫ് നീർക്കുടം ഒരുക്കി
ചങ്ങരംകുളം :ശക്തമായ വേനലിൽ എം.എസ്.എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പറവകൾക്ക് ആശ്വാസമായി നടപ്പിലാക്കുന്ന ‘പറവകൾക്ക് നീർക്കുടം’ പദ്ധതിയുടെ നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നരണിപ്പുഴ സെൻ്ററിൽ നടന്നു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദലി നരണിപുഴ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശഹീർ അമയിൽ , എം. എസ്. എഫ് പഞ്ചായത്ത് പ്രസിഡന്റ് ജാസിർ ഫൈസി മുതുകാട് , ട്രഷറർ റിസ്‌വാൻ, ഫഹീം, ഷബീബ് എന്നിവർ പങ്കെടുത്തു.