CHANGARAMKULAM
ചങ്ങരംകുളം കോക്കൂരിൽ യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം : കോക്കൂരിൽ യുവാവ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ചു.കോക്കൂർ സ്വദേശി എരാളത്ത് വളപ്പിൽ അൻസാർ മകൻ സിനാസ്(25)ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിയിട്ട് 6 മണിയോടെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സിനാനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊന്നാനി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും. ശനിയാഴ്‌ച കാലത്ത് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.മാതാവ്.ഹസീന. സഹോദരങ്ങൾ. അജ്‌മ ൽ,ഹസ്.