കുമരനല്ലൂർ

ജലക്ഷാമം നേരിടുന്ന പ്രദേശളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി ചർച്ച നടത്തി

കുമരനല്ലൂർ : വേനൽ ശക്തമായതോടെ ജലക്ഷാമം നേരിടുന്ന പ്രദേശളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന് വാട്ടർ അതോറിറ്റി ഷൊർണൂർ ഡിവിഷൻ അധികൃതരുമായി കപ്പൂർ ഗ്രാമപഞ്ചായത്ത് അധികൃതർ ചർച്ചനടത്തി. നിലവിൽ ഉയർന്ന പ്രദേശങ്ങളിൽ ഗുണഭോക്താക്കൾക് വെള്ളം ലഭിക്കുന്നില്ലന്ന പരാതിക് പരിഹാര പ്രവർത്തനങ്ങൾ തുടങ്ങിയതായി എ ഇ എൻ.പി സന്ദീപ് കുമാർ പറഞ്ഞു. പ്രധാന ജലവിതരണ പൈപ് അടിക്കടി പൊട്ടുന്നത് ഒഴിവാക്കുന്നതിന് പൈപ് ലൈൻ അറ്റകുറ്റമറ്റ പണി നടത്തി ജലവിതരണം കാര്യക്ഷമമാക്കാൻ അടിയന്തി നടപടി സ്വീകരിക്കുമന്നും വാട്ടർ അതോറിറ്റി പഞ്ചായത്ത് അധികൃതർക് ഉറപ്പ് നൽകി. മുടക്കമില്ലാതെ ജലലഭ്യത എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി മേധാവികളുടെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെ പഞ്ചായത്ത് തല യോഗം അടുത്ത ദിവസം ചേരാനും തീരുമാനിച്ചു. പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡൻ്റ് പി.രാജീവ്, അംഗങ്ങളായ അലി കുമാരനല്ലൂർ, കെ.ഷിഹാബ്, ശ്രീജിത്ത് സ്‌കൈലാബ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്
ഷീജ, പി.വി.ഷിജിൻ, തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button