കുമരനല്ലൂർ

താഴ്ത്തങ്ങാടി നീലിയാട് റോഡ് നവീകരണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടി തുടങ്ങി

കുമരനല്ലൂർ : താഴ്ത്തങ്ങാടി നീലിയാട് റോഡ് നവീകരണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി തൃത്താല പിഡബ്ലു ഡി അസിസ്റ്റൻ്റ് എഞ്ചിനിയർ സിന്ധു അറിയിച്ചു. താഴ്തങ്ങാടി മുതൽ നീലിയാട് വരെയുള്ള റോഡ് നവീകരണ പ്രവൃത്തി അനിശ്ചിതത്തിലായതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസറിൻ്റെ നേതൃത്വത്തിൻ ജനപ്രതിനിധികൾ ഇന്നലെ പൊതു മരാമത്ത് വകുപ്പ് അധികൃതരെ നേരിൽകണ്ടപ്പേഴാണ് നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചതായി എ ഇ പറഞ്ഞത്. താഴ്ത്തങ്ങാടി മുതൽ നീലിയാട് വരെയുള്ള റോഡിൽ 6 കൾവർട്ടുകളുടെ പണി പാതി വഴിയിലായത് മൂലം കുമരനല്ലൂർ ടൗണിൽ ഗതാഗത കുരുക്ക് പതിവായി . മെറ്റലും മണ്ണം മൂലം ജനസഞ്ചാരവും പ്രയാസമായി. റോഡ് പണി നീളുന്ന സാഹചര ത്തിൽ രൂഷമായ പൊടി ശല്യം നേരിട്ടുകയാണ് കുമരനല്ലൂരിലേയും പരിസരങ്ങളിലേയും വ്യാപാരികളും വീട്ടുകാരും. ഈ സാഹചര്യത്തിന് പരിഹാരം തേടിയാണ് ജനപ്രതിനിധികൾ പൊതുമരാമത്ത് അധികൃതരെ സമീപിച്ചു നിലവിലെ സാഹചര്യം
ബോധ്യപ്പെടുത്തിയത് . മുടങ്ങിയ കൽവർട്ടുകളുടെ പണി യോട പ്പം അഴ്ക്ക് ചാൽ നിർമ്മാണവും നടപ്പാത നിർമ്മാണവും പുനരാംഭിക്കാമന്നും പഞ്ചായത്ത് അധികൃതർക്ക് ബന്ധപ്പെട്ട വകുപ്പ് ഉറപ്പ് നൽകി.
പ്രസിഡൻ്റ് നസീമ നാസറിന് പുറമെ സൈസ്പി പ്രസിഡൻ്റ് പി.രാജീവ് കുമരനല്ലൂർ ടൗൺ ജന പ്രതിനിധികളായ അലി കുമരനല്ലൂർ കെ. നൂറുൽ അമീൻ എന്നിവരടങ്ങിയ ജനപ്രതിനിധി സംഘമാണ് അധികൃതരെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button