THAVANUR
തവനൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ
എടപ്പാൾ : തവനൂർ റെയ്ഞ്ച് ആദ്യ ജനറൽ ബോഡിയോഗം മറവഞ്ചേരി മജ്നൽ ഉലൂം മദ്റസയിൽ നടന്നു. തവനൂർ റെയ്ഞ്ച് മനേജ്മെൻ്റ് പ്രസിഡന്റ് അക്ബറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മുഫത്തിഷ് അബ്ദുൽ മജീദ് ഫൈസി പാലക്കോട് അധ്യക്ഷനായി.
റെയ്ഞ്ച് പ്രസിഡന്റ് ഉസ്മാൻ മുസ്‌ലിയാർ പ്രാർഥന നിർവഹിച്ചു. ഷാഫി ഹുദവി ഖിറാഅത്ത് നടത്തി.
റെയ്ഞ്ച് സെക്രട്ടറി ആബിദ് മദനി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി
ഹസൻ ഫൈസി അയങ്കലം (പ്രസിഡന്റ് ), ഉമറുൽ ഫാറൂഖ് മുസ്‌ലിയാർ കൂരട (ജനറൽ സെക്രട്ടറി ), കെകെഎസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ് (ട്രഷറർ).
റാഫി ഉസ്താദ്, ആബിദ് മദനി (വൈസ് പ്രസിഡൻ്റ്).
ഷാഫി ഹുദവി, അബ്ദുൽ ഹക്കീം ഹുദവി (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു ,