സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ : പി.സുരേന്ദ്രൻ
എടപ്പാൾ :വെറുപ്പും വിദ്വേഷവും ധാരാളമായി വിതരണം ചെയ്യപ്പെടുന്ന സമകാലിക സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും നന്മയും വിതരണം ചെയ്യുന്നവരായിരിക്കണം അധ്യാപകരെന്ന് പ്രശസ്ത കഥാകൃത്ത് പി.സുരേന്ദ്രൻ.
പഠിപ്പിക്കുന്ന വിദ്യാർഥികളെ അടുത്തറിഞ്ഞ് അവരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമിച്ച ഈ സംരംഭം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹയർസെക്കൻഡറി അറബിക് അധ്യാപക കൂട്ടായ്മ ‘സാറ്റോ’ മലപ്പുറം ജില്ലാ കമ്മിറ്റി കാലടി മൂർച്ചിറയിൽ നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റവും ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ജില്ലയിലെ അറബിക് അധ്യാപകർക്കുള്ള യാത്രയയപ്പും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കുവേണ്ടി നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ എടപ്പാൾ സ്കൂൾ പ്രിൻസിപ്പാൾ ഗഫൂർ മാസ്റ്റർ ഏറ്റുവാങ്ങി.
സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ.രാമചന്ദ്രൻ, എസ്.എം.സി ചെയർമാൻ പ്രദീപ് കുമാർ.
സ്റ്റാഫ് സെക്രട്ടറി ഷാജി ജോൺ,
എം.ഹംസ , കെ.പി.അബൂബക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന യാത്രയയപ്പ് സംഗമത്തിൽ യാത്രയയക്കപ്പെടുന്ന എം.ഹംസ (GHSS IRUMBUZHI) കെ.ജമീല (GHSS CHETTIYANKINAR)
വി.പി.അഷ്റഫ് (SSMHSS THEYYALINGAL)
അബ്ദുൽ അസീസ് മഠത്തിൽ (GHSS KUZHIMANNA)
സൈനുദ്ദീൻ.വി.പി (GHSS MARAYAMANGALAM)
സി.കെ.മുഹമ്മദ് (HIOHSS OLAVATTUR) തുടങ്ങിയവർക്കുള്ള ഉപഹാരങ്ങൾ നൽകി.
എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാറ്റോ ജില്ലാ പ്രസിഡൻ്റ് എ.റഷീദ് എടവണ്ണ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജംഷീദ് പോത്തുകല്ല് സ്വാഗതവും ബഷീർ കണ്ടാലപ്പറ്റ നന്ദിയും പറഞ്ഞു.