ലോകത്തിന്റെ നെറുകയില്‍പൊന്നാനിക്കാരന്‍പാരിസില്‍ നടക്കുന്ന വേള്‍ഡ് പാരാഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി മുഹമ്മദ് ബാസില്‍
പൊന്നാനി: പാരിസില്‍ നടക്കുന്ന വേള്‍ഡ് പാരാഅത്‌ലറ്റിക് ഗ്രാന്‍ഡ് പ്രിക്‌സ് ഹാന്‍ഡിസ്‌പോര്‍ട്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി പൊന്നാനി സ്വദേശി മുഹമ്മദ് ബാസില്‍.
ചെന്നൈയിലും ഡല്‍ഹി യിലും നടന്ന ദേശീയ ചാമ്പ്യന്‍ 1 ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതായതോടെയാണ് സാ സില്‍ ലോക ട്രാക്കിലെത്തുന്നത്. തിരുവനന്തപുരം മാര്‍ ഇവാനി യോസ് കോളേജിലെ ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ഥിയാണ്.
വെളിയങ്കോട് ഉമരി സ്‌കൂളിലെ കായികാധ്യാപകനായ കെ വി അനസിന്റെ പരിശീലനത്തിലൂടെയാണ് ബാസില്‍ ഓട്ടം തുടങ്ങിയത്. ഉമരിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ പി.ടി സമയത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനി ടെയാണ് ബാസിലിന്റെ ഓട്ടം അനസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഫുട്‌ബോളിനേക്കാള്‍ ബാസില്‍ കുതിച്ചു കയറുക ഓട്ടത്തിലാണെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ ഒപ്പംകൂട്ടി. സൗജന്യമായി പരിശീലനം നല്‍കി. ഒപ്പം പ്രചോദനവും. വലതുകൈ ജന്മനാ നഷ്ടപ്പെട്ടെങ്കിലും ഫാസില്‍ തളര്‍ന്നി ല്ല, പരിമിതികളെ പിന്നിലാക്കി കുതിച്ചു. പൊന്നാനി പള്ളപ്രം കളത്തിങ്കല്‍ സിറാജുദ്ദീന്റെയും സീനത്തിന്റെയുംമകനാണ്.