BREAKING NEWSLATEST NEWS

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ നടന്ന പരിപാടിയുടെ ഭാഗമായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ടി. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ രാത്രി മാർച്ചും നടത്തി. പ്രതിഷേധ സംഗമം കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.

ഡി.സി.സി. ജനറൽ സെക്രട്ടറി ഷംസു കല്ലാട്ടേൽ മുഖ്യപ്രഭാഷണം നടത്തി.അനന്തകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ നാഹിർ ആലുങ്ങൽ, രഞ്ജിത്ത് അടാട്ട്, സുരേഷ് പാട്ടത്തിൽ, അനസ്, മണി, എം.ടി. ഷെരീഫ്, പ്രസാദ് പ്രണവം, സുജിത സുനിൽ, സി.കെ. മോഹനൻ എന്നിവർ സംസാരിച്ചു.കെ.സി. അലി, നവാസ് വിരളിപ്പുറം, വത്സലകുമാർ, ഹസീബ് കോക്കൂർ, പൊറാടത്ത് കുഞ്ഞിമോൻ, റസാഖ് വന്നേരി, സലീം ചങ്ങരംകുളം, ഫൈസൽ സ്നേഹനഗർ, ഉമ്മർ കുളങ്ങര, സുഹൈർ എറവറാംകുന്ന്, റിജാസ്, ഫാരി നരണിപ്പുഴ, അലിമോൻ നരണിപ്പുഴ, സനീൻ സുബി, അംബിക, സിന്ധു മോഹൻ, സജ്‌ന ഫിറോസ്, അശ്വതി സന്തോഷ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button