EDAPPAL
അംശകച്ചേരി അയിലക്കാട് റോഡിൽ ഗതാഗതം ദുരിതപൂർണ്ണം
എടപ്പാൾ : അംശകച്ചേരി അയിലക്കാട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം ദുസ്സഹമായി.
വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുഴി എടുക്കുകയും പിന്നിട് മൂടുകയും ചെയ്തിരുന്നെങ്കിലും മഴ പെയ്തതോടെ
മണ്ണ് ഇടിഞ്ഞ് താഴുകയും ഒലിച്ചു പോകും ചെയ്തതോടെയാണ് ഗതാഗതം ദുസ്സഹമായത്. പ്രദേശത്തെ സർക്കാർ ആശുപത്രിയിലേക്ക് എത്തുന്ന വരും ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഏറെ പ്രയാസത്തിലായത്. അധികൃതർ ഇടപെട്ട് ടാറിംഗ് പ്രവർത്തികൾ വേഗത്തിൽ നടത്തണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.