EDAPPALLocal news
റോട്ടറി ക്ലബ് എടപ്പാൾ യോഗാചാര്യൻ വിജയൻ മാസ്റ്ററെ ആദരിച്ചു
എടപ്പാൾ: യോഗ ദിനത്തിനോടു ബന്ധിച്ച് റോട്ടറി ക്ലബ് എടപ്പാൾ യോഗാചാര്യൻ വിജയൻ മാസ്റ്ററെ ആദരിച്ചു. റോട്ടറി ക്ലബ് അംഗങ്ങൾക്ക് വിജയൻ മാസ്റ്റർ. വിവിധ തരം യോഗാ സനകളും ശ്വാസനവ്യായാമങ്ങളും പരിശീലിപ്പിച്ചു. ആരോഗ്യകരമായ ജീവിതത്തിന് യോഗയുടെ പങ്കിനെ കുറിച്ചു സെമിനാറും സംഘടിപ്പിച്ചു. വട്ടംകുളം യോഗ സെന്ററിൽ വെച്ച് നടന്ന യോഗ ദിന പരിപാടികൾക്ക് റോട്ടറി പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗിരീഷ് സ്വാഗതവും .ഡോക്ടർ രോഹിത് ശശിധരൻ നന്ദിയും പറഞ്ഞു ചടങ്ങിൽ പ്രകാശ് പുളിക്ക പറമ്പിൽ , സുരേഷ്, സന്തോഷ് , മീന ദിലീപ്, സിന്ധു സുരേഷ് എന്നിവരും പങ്കെടുത്തു. സംസാരിച്ചു. തുടർന്ന് വട്ടംകുളം യോഗ സെന്റെറിലെ വിദ്യാർത്ഥികൾ രാമുവിന്റെ നേതൃത്വത്തിൽ യോഗാഭ്യാസ പ്രകടനങ്ങളും കാഴ്ച്ച വെച്ചു.