EDAPPALLocal news

അന്താരാഷ്ട്ര യോഗ ദിനം ;പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സും യോഗാസനങ്ങളുടെ പ്രായോഗിക പരിശീലനവും നടന്നു

എടപ്പാൾ;പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സ വകുപ്പ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പൊന്നാനി, ഗവ:ആയുർവേദ ആശുപത്രി എടപ്പാൾ എന്നിവരുടെ സഹകരണത്തോടു കൂടി “ജീവിതശൈലി രോഗ നിയന്ത്രണത്തിൽ യോഗയുടെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്‍പദമാക്കി ബോധവൽക്കരണ ക്ലാസ്സും തുടർന്ന് ലഘു യോഗാസനങ്ങളുടെ പ്രായോഗിക പരിശീലനവും അന്താരാഷ്‍ട്ര യോഗ ദിനമായ ജൂൺ 21 ന് രാവിലെ 09.30 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. മാറിയ നമ്മുടെ ജീവിതചര്യയിൽ നമ്മെ ഗ്രസിക്കുന്ന രോഗങ്ങളുടെ എണ്ണവും അനുദിനം വർദ്ധിച്ചു വരുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ചിട്ടയായ ജീവിതശൈലിയും, ഭക്ഷണ ശീലവും രൂപപ്പെടുത്തിയാല്‍ മാത്രമെ നമുക്ക് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു, ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അന്താരാഷ്‍ട്ര യോഗദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഉദ്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്‍ണൻ നിർവ്വഹിച്ചു. “ജീവിതശൈലി രോഗ നിയന്ത്രണത്തിൽ യോഗയുടെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്‍പദമാക്കി ഡോ. ഹരി. ടി (മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ആശുപത്രി, എടപ്പാൾ) ക്ലാസ്സെടുത്തു. അതിനുശേഷം ലഘു യോഗ ആസനങ്ങളുടെ പ്രായോഗിക പരിശീലനവും നടന്നു. പരിശീലന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ജീവനക്കാർ, എംജി.എൻ.ആർ.ഇ.ജി.എസ്‍ ജീവനക്കാർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button