ENTERTAINMENT
കേരളം എന്തെന്ന് അറിയില്ല, ഇവിടെ ആ പരിപ്പ് വേവില്ല’; കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെന്നിനെതിരെ മന്ത്രി ശിവന്‍കുട്ടി
ഇപ്പോഴിതാ മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ സംവിധായകന് സുദീപ്തോ സെൻ നടത്തിയ പരാമര്‍ശത്തിനെതിരെ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി രംഗത്ത് വന്നിരിക്കുകയാണ്.
സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല. എന്നാണ് മന്ത്രി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സുദീപ്തോ സെന്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്.
“കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാൻഡ്സ്കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” – എന്നാണ് സുദീപ്തോ സെന്‍ പറഞ്ഞത്.