തിരൂരങ്ങാടി: ദേശീയപാതയുടെ രാമനാട്ടുകര മുതൽ കുറ്റിപ്പുറം വരെയുള്ള പ്രവൃത്തി അതിവേഗം പുരോഗമിക്കുമ്പോഴും പൂക്കിപറമ്പിലെ വ്യാപാരികളുടെയും യാത്രക്കാരുടെയും പ്രയാസം ഇതിനൊപ്പം വലുതാവുന്ന കാഴ്ചയാണ് കാണുന്നത്. ചേളാരിയിലും തലപ്പാറയിലും പടിക്കലും എല്ലാം ദേശീയപാതയിൽ അണ്ടർ പാസ് തുറന്നു കൊടുത്തത് ഒരു പരിധിവരെ ചുറ്റിതിരിഞ്ഞ് യാത്ര ചെയ്യേണ്ടതിന് അറുതിയായിട്ടുണ്ട്. എന്നാൽ പൂക്കിപ്പറമ്പിലെ അവസ്ഥ വിപരീതമാണ്. അണ്ടപ്പാസിന്റെ പ്രവർത്തി മെല്ലെപ്പോക്ക് ആയതിനാൽ വ്യാപാരികൾക്കും യാത്രക്കാർക്കും ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. തൂക്കി പറമ്പിലെ തെന്നല റോഡിലേക്ക് പ്രവേശിക്കേണ്ടവർ കോഴിച്ചെന കണ്ടംചിറ മൈതാനം എത്തി അവിടെ നിന്ന് വേണം തിരിഞ്ഞു വരാൻ. ഇതിനാൽ തന്നെ വ്യാപാരം പകുതിയോളം കുറഞ്ഞതായി വ്യാപാരികൾ അറിയിച്ചു. കച്ചവടക്കാർ കടുത്ത പ്രയാസത്തിലാണ് ഇവിടെ. മാത്രവുമല്ല ചുറ്റിത്തിരിഞ്ഞുള്ള യാത്ര ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ചെറു വാഹനങ്ങൾ സമാന്തരപാതയിലൂടെ വൺവേ തെറ്റിച്ചു വരുന്നതിനാൽ അപകടവും ഏറെയാണ്. അധ്യയന വർഷം ആരംഭിക്കാതിരിക്കുക ആയിരക്കണക്കിന് കുട്ടികളുള്ള വാളക്കുളം സ്കൂളിലേക്ക് വിദ്യാർഥികളുടെയും അധ്യാപകരുടെയും യാത്രയും ദുഷ്കരമായിത്തീരും. അണ്ടർ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കും എന്നുള്ള പ്രതീക്ഷയിലാണ് യാത്രക്കാരും വ്യാപാരികളും. എന്നാൽ അണ്ടർലാസിന്റെ പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും പെട്ടെന്ന് തന്നെ യാത്രക്കാർക്ക് തുറന്നു കൊടുക്കുമെന്നും ദേശീയപാത ലൈസൺ ഓഫീസർ അഷ്റഫ് അറിയിച്ചു.