BREAKING NEWSLATEST NEWSMALAPPURAM

ബി.ഡി.കെ. താലൂക്ക് തല ഏകദിന ശിൽപശാല സംഘടിപ്പിച്ചു

കോട്ടക്കൽ: ബി.ഡി.കെ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല ഏകദിന ശിൽപശാലകൾക്ക് തിരൂരങ്ങാടി താലൂക്കിൽ തുടക്കമായി. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും കോർഡിനേറ്റർമാർക്ക് പ്രവർത്തന ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച ശിൽപശാലയിൽ നിരവധി പേർ പങ്കെടുത്തു.കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ബി.ഡി.കെ. മലപ്പുറം ജില്ലാ പ്രസിഡന്റ് മുർഷിദ് കോഡൂർ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ. സംസ്ഥാന പ്രസിഡന്റ് നബീൽ ബാബു പാലാറ മുഖ്യാതിഥിയായി.വിവിധ വിഷയങ്ങളിൽ ബി.ഡി.കെ. സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് നടുവട്ടം, ജില്ലാ രക്ഷാധികാരി ഗിരീഷ് അങ്ങാടിപ്പുറം, സംസ്ഥാന ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് വെള്ളിയാമ്പുറം, എം.കെ.എച്ച്. ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ഇൻചാർജ് മൂസക്കുട്ടി എന്നിവർ കോർഡിനേറ്റർമാർക്കായി ക്ലാസുകൾ നയിച്ചു. ജില്ലാ സെക്രട്ടറി അജ്മൽ വലിയോറ ആശംസകൾ നേർന്നു.താലൂക്ക് പ്രസിഡന്റ് ഷബീർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ലം വേങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് ചൂനൂർ നന്ദിയും പറഞ്ഞു.ജില്ലയിലെ മുഴുവൻ കോർഡിനേറ്റർമാർക്കും പ്രവർത്തന ദിശാബോധം നൽകുന്നതിനായി വരും ആഴ്ചകളിൽ മറ്റ് താലൂക്കുകളിലും ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button