EDAPPAL

യൂത്ത് ലീഗ് ചിറ്റഴിക്കുന്ന് യൂണിറ്റ് സമ്മേളനത്തിന് പ്രൗഢമായ സമാപനം

എടപ്പാൾ: അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടന്ന യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാപയിന് പ്രവർത്തനങ്ങൾക്ക് ചിറ്റഴിക്കുന്ന് യൂണിറ്റിൽ പ്രൗഢമായ സമാപനം. മർഹൂം ഗഫൂർ മാണൂർ നഗറിൽ നടന്ന യൂണിറ്റ് സമ്മേളനം മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ്‌ ശിഹാബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, ഷഹാന ശർത്തു മുഖ്യപ്രഭാഷണം നിർവഹിച്ചു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പത്തിൽ സിറാജ് കമ്മറ്റി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസ്സൈനാർ നെല്ലിശ്ശേരി, ടി.യു ഉമ്മർ , കഴുങ്കിൽ മജീദ്, എം.കെ മുജീബ്, സുബ്രഹ്മണ്യൻ നെല്ലിശ്ശേരി, റഫീഖ് ചേകനൂർ, എം.എം സജീർ, ഏ.വി നബീൽ, കെ.കെ അലി, പി.ടി റഷീദ്, എം.കെ മുഹമ്മദുണ്ണി, എം.കെ ബക്കർ, നിയാസ് പുളിക്കൽ, ഹാരിസ് മേലെതിൽ, എം.ജാഫർ, കെ.കാദർ, ജാബിർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ ശിഹാബ് മാസ്റ്റർ, സെക്രട്ടറി ഹാരിസ് മേലേതിൽ, ട്രഷറർ എം.ജാഫർ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button