ജാതി മത വിവേചനം സാമൂഹിക വികസനം അസാധ്യമാകും:മാളിയേക്കൽ
എടപ്പാൾ നാടിന്റെ സാമൂഹിക വികസനം സാധ്യമാകുന്നതിന് വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലും ഇപ്പോഴും തുടർന്നുവരുന്ന ജാതിമത വിവേചനം ഇല്ലാതാവണമെന്ന് രിസാല പത്രാധിപർ സുലൈമാൻ സഖാഫി മാളിയേക്കൽ അഭിപ്രായപ്പെട്ടു.മാനൂർ നടക്കാവിൽ എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ദുരവസ്ഥയിലേക്ക് കേരളം പോലും തിരിച്ചു നടക്കുന്നത് സത്യമാണെന്ന് കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവ ങ്ങൾ അന്വേഷികുന്നതിന് സർക്കാർ നിയോഗിച്ച അന്വേഷണസംഘം സ്ഥിരീകരിച്ചത് നാം കൈവരിച്ച എല്ലാ നേട്ടങ്ങളേയും അപ്രസക്തമാക്കുന്നു.ആദിവാസി വിഭാഗത്തിൽ നിന്നും ഒരാൾ രാഷ്ട്രപതിയാകു ന്നതിനേക്കാൾ പ്രധാനമാണ് ഇരുപത്തിയഞ്ച് കോടിയിലേറെ വരുന്ന ദളിത് – ആദിവാസി മനുഷ്യർക്കും ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും ജീവിക്കുവാനും രാഷ്ട്ര നിർമ്മാണത്തിൽ പങ്കുചേരാനും സ്വാതന്ത്ര്യം നൽകുകയെന്നത്.അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പഠന സെഷനുകളിൽ സംസ്ഥാന നേതാക്കളായ എൻ എം സ്വാദിഖ് സഖാഫി പെരുന്താറ്റിരി, എം അബൂബക്കർ പടിക്കൽ, എ എ ജഅഫർ ചേലക്കര, സി കെ ശക്കീർ അരിമ്പ്ര, സി കെ എം ഫാറൂഖ്, ഡോ: അബ്ദുൽ ജബ്ബാർ, ഡോ: സുഹൈൽ പാലക്കോട്: ഡോ: അബ്ദുറഹ്മാൻ സഖാഫി, ഡോ: ഫൈള് തേഞ്ഞിപ്പലം, ഡോ: ഉമറുൽ ഫാറൂഖ് സഖാഫി, അബ്ദുസമദ് യൂണിവേഴ്സിറ്റി, മുനീർ പാഴൂർ, ടി വി അബ്ദുറഹ്മാൻ കുട്ടി വിഷയവതരണം നടത്തി. പ്രാദേശിക വികസന കാഴ്ചപ്പാടുകൾ സെമിനാറിൽ ഡോ: കെ ടി ജലീൽ എം എൽ എ മുഖ്യാതിഥിയായി.