CHANGARAMKULAM

മൂക്കുതല മൊയ്തു മാസ്റ്ററെ അനുസ്മരിച്ച് ഇർശാദിലും ചേലക്കടവത്തും പ്രാർത്ഥനാ സദസ്സുകൾ

ചങ്ങരംകുളം : സ്ഥാപന , പ്രസ്ഥാന രംഗത്ത് ഒരു വ്യാഴവട്ടക്കാലം നിരന്തരവും ത്യാഗോജ്ജ്വലവുമായി സേവനങ്ങൾക്ക് നേതൃത്വം വഹിച്ച് കഴിഞ്ഞ ദിവസം വിട്ടു പിരിഞ്ഞ ഇർശാദ് സ്ഥാപക സാരഥി കൂടിയായ മൂക്കതല മൊയ്തു മാസ്റ്ററെ അനുസ്മരിച്ച് പന്താവൂർ ഇർശാദിൽ നടന്ന പ്രാർത്ഥനാ സംഗമം വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മൗലവി ഐലക്കാട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഉമർ സഖാഫ് തങ്ങൾ കൂട്ടായി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശേരി, വി പി ശംസുദ്ധീൻ ഹാജി , പി പി നൗഫൽ സഅദി, സി വി ജലീൽ അഹ്‌സനി, അബ്ദുറശീദ് അൽ- ഖാസിമി, ടി.സി അ അബ്ദുറഹ്മാൻ , ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി , അബ്ദുൽ ബാരി സിദ്ധീഖി,ഹമീദ് ലതീഫി പ്രസംഗിച്ചു.ചേലക്കടവ് നടന്ന പ്രാസ്ഥാനിക പ്രാർത്ഥനാ സദസ്സിന് സയ്യിദ് സിതി കോയ തങ്ങൾ , എസ് ഐ കെ തങ്ങൾ, കൗസർ സഖാഫി, പി കെ എം സഖാഫി ഇരിങ്ങലൂർ, ഇസ്മാഈൽ ബാഖവി, വി ശിഹാബുദ്ധീൻ മുസ് ലിയാർ നേതൃത്വം നൽകി. ആലുങ്ങൽ നാഹിറിന്റെ അദ്ധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ പങ്കെടുത്ത സർവ്വകക്ഷി യോഗവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button