EDAPPALLocal news
പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം
എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
ബുധനാഴ്ചകളിൽ എൽ.പി. വിഭാഗം വിദ്യാർഥികൾക്കും വ്യാഴാഴ്ചകളിൽ യു.പി. വിഭാഗം വിദ്യാർഥികൾക്കുമാണ് യോഗ പരിശീലനം സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും ഏകാഗ്രതയും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്.
പരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് അബ്ദുൽ സലാം, എം.ടി.എ. പ്രസിഡന്റ് വിജിത, രാഖി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജോസഫ് കെ. എസ് എന്നിവർ സംസാരിച്ചു.