Local newsPONNANI

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ് കടലേറ്റം അനുഭവപ്പെടുന്നത്.
പൊന്നാനിയിൽ മുണ്ടപ്പൻ്റെ മജീദ്, തീകാക്കാൻ്റെ നബീസ, സൈദാക്കാൻ്റെ മറിയക്കുട്ടി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്ന ത്. ഏതാനും വീടുകളിലേക്ക് വെള്ളംകയറുകയും ചെയ്തു.
കടലേറ്റഭീഷണി നേരിടുന്ന കുടുംബങ്ങൾ ബന്ധുവീടുകളിലേക്കുംമ റ്റും താമസം മാറിയിരിക്കുകയാണ്. വീടുകൾക്കുമുൻപിൽ കടൽവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. മുറിഞ്ഞഴി, ഹിളർ പള്ളിക്കു സമീപം എം.ഇ.എസ്. കോളജിന് പിൻവശം തുടങ്ങി വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. വേലിയേറ്റ സമയത്താണ് വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയത്., കടൽഭിത്തിക്കുമുകളിലൂടെയും തിരമാലകൾ ഇരച്ചുകയറി, തീരദേശ റോഡുകളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button