എം.വി. യൂസഫ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ഇബ്രാഹിം മൂതുരിന് ജൂലൈ 11ന് കൈമാറും
എടപ്പാൾ: പ്രമുഖ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകനായിരുന്ന അന്തരിച്ച എം.വി. യൂസഫ് മാസ്റ്ററുടെ നാമധേയത്തിലുള്ള രണ്ടാമത് പുരസ്കാരം ഇബ്രാഹിം മൂതുരിന് നാളെ ശനിയാഴ്ച സമർപ്പിക്കും.10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവന മുൻനിർത്തിയാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളന ത്തിൽ അറിയിച്ചു. ജൂലൈ 11 ശനിയാഴ്ച കാലത്ത് 10.30 മണിക്ക് പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള പൊതു വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദീൻ പുരസ്കാരം നൽകും.അഡ്വ. വി. എസ് ജോയ് എം. എൽ. എ, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. നാല്പതിലധികം വർഷം അധ്യാപകനായിരുന്ന ഇബ്രാഹിം മുതുർ പൊതുരംഗത്തും മത-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലും സംസ്ഥാനതല സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. പൂക്കരത്തറ, കണ്ടനകം ഹയർ സെക്കന്ററി സ്കൂളുകൾ, ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങൾ, എടപ്പാൾ ഗവ. യു.പി സ്കൂൾ തുടങ്ങിയ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെയും സ്ഥാപകരിൽ പ്രമുകരാണ് . വട്ടംകുളം സഹകരണ ബാങ്ക്, ചകിരി കമ്പനി, മിൽക്ക് സൊസൈറ്റി തുടങ്ങിയ സഹകരണ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.വത്താസമ്മേളനത്തിൽ പി. വി മുഹമ്മദ് മൗലവി, പത്തിൽ അഷറഫ്,പി. കുഞ്ഞിപ്പഹാജി,അബ്ദുസലാം പി. സുലൈമാൻ. ടി, എം.വി ജലീൽ, വി. കെ. എ മജീദ് എന്നിവർ പങ്കെടുത്തു.