EDAPPALLocal newsTHAVANUR
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു
തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം.എൽ.എ അഡ.വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വിജയികൾക്ക് മൊമന്റോ നൽകി അനുമോദിച്ചു.
സി.എം കിഡ്സ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്കും എം.എൽ.എ മൊമന്റോ നൽകി അനുമോദിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജസ്നാബാനു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷബ്ന,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി പ്രഭാകരൻ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സാദിഖ് അലി,ഷമീന,ജുനൈനത്ത്എന്നിവർ ആശസകൾ നേർന്നു.
സെക്രട്ടറി വിഷ്ണു പ്രസാദ് നന്ദി രേഖപ്പെടുത്തി.