BREAKING NEWSCHANGARAMKULAMPUBLIC INFORMATIONSocial
മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു
നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കി കഠിനാധ്വാനത്തിലൂടെ കാർഷികരംഗത്ത് മാതൃകയായ കർഷകനാണ് പ്രകാശനെന്ന് ഭാരവാഹികൾ പറഞ്ഞു. കാർഷിക മേഖലയ്ക്ക് അദ്ദേഹം നൽകുന്ന സംഭാവനകൾക്കുള്ള അർഹിച്ച അംഗീകാരമാണ് പുരസ്കാരമെന്നും അവർ അഭിപ്രായപ്പെട്ടു. മണ്ണിലിറങ്ങി അധ്വാനിക്കുന്ന കർഷകരാണ് നാടിന്റെ സമ്പത്തെന്നും, വരും വർഷങ്ങളിലും മികച്ച വിളവെടുപ്പ് നടത്താൻ പ്രകാശന് കഴിയട്ടെയെന്നും യോഗം ആശംസിച്ചു.ചടങ്ങിൽ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബീഷ് പെരുമ്പാത്തയിൽ, കെ.വി. മണികണ്ഠൻ കൊളഞ്ചേരി, 15-ാം വാർഡ് മെമ്പർ ധന്യ അനീഷ്, സതീശൻ കുറുമ്പൂർ, ദേവരാജൻ എൻ.വി. എന്നിവർ പങ്കെടുത്തു.