THAVANUR

മാമ്പൂവ് ഭാഷാ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി ഐഡിയൽ വിദ്യാർത്ഥി സീതു സുദീപ്:

ഐഡിയൽ സ്കൂളിന് മികച്ച പങ്കാളിത്തത്തിനുള്ള പുരസ്കാരവും .

എടപ്പാൾ : സി.ബി.എസ്.ഇ മലയാളം ടീച്ചേഴ്സ് സ്കിൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (മാമ്പൂവ്) ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘മാമ്പൂവ് ഭാഷാ പ്രതിഭാ പുരസ്കാരങ്ങൾ’ വിതരണം ചെയ്തു.

തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി പുരസ്കാരങ്ങൾ സമ്മാനിച്ചു.

കാറ്റഗറി അഞ്ചിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കടകശ്ശേരി
ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിനിയായ സീതു സുദീപ് പുരസ്കാരം ഏറ്റുവാങ്ങി.
ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിൽ കുട്ടികൾക്കുള്ള അഭിരുചി വളർത്തുന്നതിനായി നടത്തിയ പരീക്ഷയിലാണ് സീതു ഈ മികച്ച നേട്ടം കൈവരിച്ചത്.

ചടങ്ങിൽ സീതുവിനെ പഠിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും ആദരിക്കുകയും അവർക്കുള്ള പ്രത്യേക സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. എടപ്പാൾ സ്വദേശികളായ എസ്.എ. സുദീപിന്റെയും ആർ. രചനയുടെയും മകളാണ് സീതു.

സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച വിദ്യാലയത്തിനുള്ള പ്രത്യേക പുരസ്കാരം സീതു പഠിക്കുന്ന ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കരസ്ഥമാക്കി.

മലയാള ഭാഷാപഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ വായനശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുന്നതിനുമായി മാമ്പൂവ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്.
സ്‌കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, സഹപാഠികൾ തുടങ്ങിയവർ സീതുവിനെയും വിദ്യാലയത്തിന്റെ നേട്ടത്തിൽ പങ്കാളികളായവരെയും അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button