Local newsMALAPPURAM

മലപ്പുറം ജില്ലയിൽ ചിലയിടങ്ങളിൽ ഭാഗിക ലോക്ഡൗണിന് സാധ്യത

മലപ്പുറം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ വിവിധയിടങ്ങളിൽ ഭാഗിക ലോക്ഡൗണിന് സാധ്യത. സാധാരണ പ്രവർത്തനങ്ങളിലേക്ക് ജില്ല നീങ്ങാൻ സാധ്യതയുള്ളത് മലപ്പുറം നഗരസഭയടക്കം 5 തദ്ദേശ സ്ഥാപനങ്ങൾ. ട്രിപ്പിൾ ലോക്ഡൗണിന് സാധ്യത തിരുനാവായ പഞ്ചായത്തിൽ മാത്രം. 21 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണിനും 79ൽ ഭാഗിക ലോക്ഡൗണിനും സാധ്യതയുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 9 മുതൽ ഇന്നലെ വരെയുള്ള ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരമാണിത്. അതേ സമയം ഉത്തരവ് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അത് അനുസരിച്ച് അന്തിമ പട്ടികയിൽ മാറ്റങ്ങളുണ്ടായേക്കാം.

ട്രിപ്പിൾ ലോക്ഡൗൺ
(ടിപിആർ 30നു മുകളിൽ)
തിരുനാവായ

ലോക്ഡൗൺ
(ടിപിആർ 20–30)
ചാലിയാർ, മൂത്തേടം, മുതുവല്ലൂർ, കരുവാരകുണ്ട്, വെളിയങ്കോട്, പൊന്മുണ്ടം, മേലാറ്റൂർ, പെരുമ്പടപ്പ്, നിറമരുതൂർ, വെട്ടം, കാളികാവ്, പെരുവള്ളൂർ, കരുളായി, മംഗലം, ചെറുകാവ്, പൊന്നാനി, മാറഞ്ചേരി, എടക്കര, മക്കരപ്പറമ്പ്, ചോക്കാട്, കുഴിമണ്ണ

ഭാഗിക ലോക്ഡൗൺ
(ടിപിആർ 8–20)
എടയൂർ, ഇരിമ്പിളിയം, അങ്ങാടിപ്പുറം, കാലടി, മമ്പാട്, വേങ്ങര, എടവണ്ണ, കാവനൂർ, പുറത്തൂർ,കീഴുപറമ്പ്, നന്നംമുക്ക്, ചെറിയമുണ്ടം, പോരൂർ, മാറാക്കര, പുളിക്കൽ, എആർ നഗർ, വളവന്നൂർ, പരപ്പനങ്ങാടി, വണ്ടൂർ, അമരമ്പലം, ചുങ്കത്തറ, വാഴയൂർ, പൂക്കോട്ടൂർ, ഊർങ്ങാട്ടിരി, തേഞ്ഞിപ്പലം, വഴിക്കടവ്, തുവ്വൂർ, കീഴാറ്റൂർ, തലക്കാട്, നന്നമ്പ്ര, കൊണ്ടോട്ടി, വളാഞ്ചേരി, വെട്ടത്തൂർ, വള്ളിക്കുന്ന്, മങ്കട, തെന്നല, താനാളൂർ, കുറ്റിപ്പുറം, തൃക്കലങ്ങോട്, വട്ടംകുളം, പുൽപറ്റ, എടപ്പറ്റ, പെരിന്തൽമണ്ണ, കണ്ണമംഗലം, ആലങ്കോട്, തൃപ്രങ്ങോട്, ഒതുക്കുങ്ങൽ, ചീക്കോട്, മൂന്നിയൂർ, അരീക്കോട്, തവനൂർ, ആനക്കയം, പോത്തുകല്ല്, മൂർക്കനാട്, എടപ്പാൾ, ആലിപ്പറമ്പ്, താഴേക്കോട്, മൊറയൂർ, തിരൂരങ്ങാടി, പറപ്പൂർ, പള്ളിക്കൽ, നിലമ്പൂർ, പുലാമന്തോൾ, വാഴക്കാട്, ചേലേമ്പ്ര, കൂട്ടിലങ്ങാടി, പാണ്ടിക്കാട്, ആതവനാട്, പെരുമണ്ണ ക്ലാരി, മഞ്ചേരി, താനൂർ, ഊരകം, എടരിക്കോട്, തിരുവാലി, ഏലംകുളം, പൊന്മള, കോട്ടയ്ക്കൽ, തിരൂർ, പുഴക്കാട്ടിരി,

സാധാരണ പ്രവർത്തനം
(ടിപിആർ 8ൽ താഴെ)
മലപ്പുറം, കോഡൂർ, കൽപകഞ്ചേരി, കുറുവ, ഒഴൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button