MALAPPURAM

മലപ്പുറം കാട്ടുങ്ങലില്‍ നാടകീയ സ്വര്‍ണ കവര്‍ച്ച: പരാതിക്കാരനും സഹോദരനും പിടിയില്‍

മലപ്പുറം: മഞ്ചേരി കാട്ടുങ്ങലില്‍ സ്വർണ കവർച്ചാ കേസില്‍ പരാതിക്കാരനായ ശിവേഷിനെയും സഹോദരൻ ബെൻസിനെയും മഞ്ചേരി പോലീസ് പിടികൂടി.സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച്‌ 75 പവൻ സ്വർണം കവർന്ന സംഭവത്തില്‍ ഇവരുടെ സഹായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സംഭവത്തില്‍ കവർച്ച ചെയ്യപ്പെട്ട മുഴുവൻ സ്വർണവും ബെൻസിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. മഞ്ചേരി ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന തിരൂർക്കാട് കടവത്ത് പറമ്ബ് ബാലൻ്റെ മകൻ ശിവേഷ് (34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി ഗോപാലൻ മകൻ സുകുമാരൻ (25) എന്നിവരെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ച്‌ സ്വർണം തട്ടിയെടുത്തത്. കാട്ടുങ്ങലില്‍ ബൈക്ക് നിർത്തി ഒരാള്‍ കടയില്‍ സാധനം വാങ്ങാൻ കയറിയപ്പോള്‍ സ്‌കൂട്ടർ ചവിട്ടി വീഴ്ത്തി സ്‌കൂട്ടറിൻ്റെ കൊളുത്തില്‍ ബാഗില്‍ തൂക്കിയിട്ട സ്വർണവുമായി കടന്നു കളയുകയായിരുന്നു. മലപ്പുറം ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചു പോയത്.

സംഭവത്തില്‍ സ്കൂട്ടർ യാത്രക്കാരില്‍ ശിവേഷിനും സഹോദരൻ ബെൻസിനും പങ്കുള്ളതായി പോലീസ് കണ്ടെത്തി. ജ്വല്ലറികളില്‍ വില്‍പന നടത്താനുള്ള സ്വർണമാണ് നഷ്‌ടമായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മഞ്ചേരി പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ പോലീസ് ശിവേഷിനെയും ബെൻസിനെയും ചോദ്യം ചെയ്തുവരികയാണ്. കവർച്ചയില്‍ ബെൻസിന്റെ കൂട്ടുകാരനും ഉള്‍പ്പെട്ടിട്ടുണ്ട്. ബെൻസിന്റെ ബൈക്കില്‍ സഞ്ചരിച്ച ആളെയാണ് ഇനി പിടി കിട്ടാനുള്ളത്.നിലവില്‍ പോലീസ് ശിവേഷിനെയും ബെൻസിനെയും ചോദ്യം ചെയ്തുവരികയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button