MALAPPURAM
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
തിരൂർ: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ആലത്തിയൂർ കരയിൽ മുഹമ്മദ് ഷബീറിനെയാണ് (30) 7.355 ഗ്രാം മെതാംഫിറ്റാമിൻ, 5.055 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി തിരൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ സി.ഇ.ഒമാരായ പി. വിനീഷ്, ബി. നൗഷാദ് മോൻ, സി. അനൂപ്, കെ. നിതിൻ, ദിലീപ്കുമാർ, വനിത സി.ഇ.ഒ കെ. സ്മിത, പ്രിവന്റീവ് ഓഫിസർ പി. രവീന്ദ്രനാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദ് എന്നിവർ പങ്കെടുത്തു.